ടെക്സസ്- ഗര്‍ഭിണി ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെ വെടിവെച്ചുകൊന്നു. കൊലയാളി പിന്നീട് ആത്മഹത്യ ചെയ്തു. രണ്ടു പെണ്‍കുട്ടികള്‍ സംഭവത്തില്‍ രക്ഷപ്പെട്ടു.
ഗലീന പാര്‍ക്കിലെ വസതിയിലാണ് മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെ 37കാരന് വെടിയുതിര്‍ത്തത്. മൂന്നും പതിനാലും പത്തൊന്‍പതും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. പ്രതിയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല.
പെണ്‍കുട്ടികളെ വെടിവെച്ചു കൊന്നത് അമ്മയുടെ സുഹൃത്താണെന്നും തന്നെ ലൈംഗികമായി അയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും രക്ഷപ്പെട്ട 12കാരി പെണ്‍കുട്ടി പറഞ്ഞു. ഒരു വയസ്സുകാരിയായ മറ്റൊരു പെണ്‍കുട്ടിയുമായി 12കാരി അടുത്ത വീട്ടിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.