കോഴിക്കോട്: നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെ മൊബൈല്‍ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് കസബ പോലീസ് പ്രതികളെ പിടികൂടിയത്. എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കോഴിക്കോട്ട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെണ്‍കുട്ടി. സുഹൃത്തുക്കളായ രണ്ടു പേര്‍ സൗഹൃദം നടിച്ച് വിദ്യാര്‍ത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം നല്‍കി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനശേഷം പെണ്‍കുട്ടിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)