Sorry, you need to enable JavaScript to visit this website.

ഗതാഗത മന്ത്രി ആന്റണി രാജു വേതാളത്തെ ചുമക്കുകയാണെന്ന് സി ഐ ടി യു

പത്തനംതിട്ട: ഗതാഗത മന്ത്രി ആന്റണി രാജുവിനെ വിടാതെ പിടികൂടി സി ഐ ടി യു നേതൃത്വം. കെ എസ് ആര്‍ ടി സിയിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെയാണ് വിമര്‍ശനവുമായി വീണ്ടും സി ഐ ടി യു എത്തിയത്. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സി ഐ ടി യു വിമര്‍ശിച്ചു. കെ.എസ്.ആര്‍.ടി സി, സി എം ഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാന്‍ ഇറങ്ങരുത്. വകുപ്പില്‍ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സി ഐ ടി യു വിമര്‍ശിക്കുന്നു.

കെ എസ് ആര്‍ ടി സിയില്‍ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള ഉത്തരവില്‍ അപാകതയില്ലെന്നും വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സി ഐ ടി യു നേതാക്കളെ ചൊടിപ്പിച്ചത്. ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്തശേഷം വേണമെങ്കില്‍ ചര്‍ച്ചയാകാം എന്ന രീതി ഇടതുപക്ഷ സര്‍ക്കാറിന്റെ നയത്തിന് വിരുദ്ധമാണെന്ന് സി ഐ ടി യു കുറ്റപ്പെടുത്തുന്നു.  ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് സി ഐ ടി യുവിന്റെ  ആവശ്യം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News