മുന്‍ മന്ത്രി എ.കെ.ബാലന് മറുപടിയുമായി മന്ത്രി ആന്റണി രാജു, കെ..എസ്.ആര്‍.ടി.സിയില്‍ അടി മൂക്കുന്നു

തിരുവനന്തപുരം :  തന്നെ വിമര്‍ശിച്ച സി പി എം നേതാവും മുന്‍ മന്ത്രിയുമായ  എ.കെ. ബാലനെതിരെ തിരിഞ്ഞ് മന്ത്രി ആന്റണി രാജു. ബാലന്‍ തന്നെ വ്ിമര്‍ശിച്ചത് കാര്യമറിയാതെയാണെന്നും താനിരിക്കുന്ന കസേരയ്ക്ക് എതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലന്റെ സംശയങ്ങള്‍ ദുരീകരിക്കാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ഇടതുമുന്നണിയുടെ  നയത്തിന് അനുസരിച്ചല്ല മന്ത്രി ആന്റണി രാജു പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു സാമൂഹ്യമാധ്യമത്തില്‍ എ.കെ. ബാലന്റെ വിമര്‍ശനം.
യൂണിയനുകള്‍ക്ക് അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാം. എന്നാല്‍ യൂണിയനുകളുമായി മാനേജ്മന്റ് ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ് ശമ്പള വിതരണ തീരുമാനമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.  ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെ.എസ്.ആര്‍.ടി.സി. സി.എം.ഡിയുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകള്‍ അയയ്ക്കാന്‍ സി.ഐ.ടി.യു തീരുമാനിച്ചിരുന്നു.  തൊഴിലാളിവിരുദ്ധ നയങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് കാര്‍ഡുകളിലാണ് സി.ഐ.ടി.യു യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ കത്തെഴുതുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News