ശിവശങ്കറിനെ ഇ ഡി അഞ്ച് ദിവസം ചോദ്യം ചെയ്തു, ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി : ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അഞ്ച്  ദിവസത്തെ  ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഇന്ന്  ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ ഇ ഡി കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ അറിയിക്കും. കേസില്‍ ഇ ഡി ശേഖരിച്ച വിവിധ മൊഴികളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. സ്വപ്ന സുരേഷിന്റെ  ലോക്കറില്‍ നിന്ന് പിടികൂടിയ പണം ലൈഫ് മിഷന്‍ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇ.ഡി ശിവശങ്കറിനെ ചോദ്യം ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി നീട്ടി വാങ്ങണമോയെന്ന കാര്യവും ഇ ഡി ആലോചിക്കുന്നുണ്ട്.  സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും അവരുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങള്‍ പ്രകാരവും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി ആലോചിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News