ഇസ്താംബുള്‍-തുര്‍ക്കിയിലെ ഭൂകമ്പം 12 ദിവസം പിന്നിട്ട ശേഷം തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിനടിയില്‍നിന്ന് ദമ്പതിമാരേയും മകനേയും ജീവനോടെ രക്ഷപ്പെടുത്തി.
തുര്‍ക്കിയിലേയും സിറിയിലേയും ചില ഭാഗങ്ങളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് 46,000 പേരാണ് മരിച്ചത്.
12 ദിവസത്തിന് ശേഷം തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിനടിയില്‍ നിന്ന് ദമ്പതികളെയും മകനെയും ജീവനോടെ പുറത്തെടുത്തുവെങ്കിലും കുട്ടി പിന്നീട് ആശുപത്രിയില്‍ മരിച്ചുവെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ തുര്‍ക്കി നഗരമായ അന്റാക്യയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനിടയിലാണ് സമീര്‍ മുഹമ്മദ് അക്കാര്‍ (49), ഭാര്യ റഗ്ദ (40), 12 വയസ്സായ മകന്‍ എന്നിവരെ പുറത്തെടുത്തതെന്ന് ഔദ്യോഗിക അനഡോലു വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഫെബ്രുവരി ആറിനായിരുന്നു തുര്‍ക്കിയിലും സിറിയയിലും കനത്ത ആള്‍നാശവും നാശനഷ്ടങ്ങളുമുണ്ടാക്കിയ ഭൂചലനം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)