Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇനി സഹിക്കാന്‍ വയ്യ, സംഘ് പരിവാര്‍ അക്രമത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തിറങ്ങി

ന്യൂദല്‍ഹി- ക്രിസ്ത്യാനികള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. സമുദായം നിശബ്ദമായി അനുഭവിച്ചുവന്ന പീഡനങ്ങള്‍ സഹിക്കാനാവാതെ ഒടുവില്‍ 79 സംഘടനകളുടെ നേതൃത്വത്തിലാണ് ജന്തര്‍ മന്ദറില്‍ പ്രാര്‍ഥനായജ്ഞം എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
വളരെ നാളുകളായി ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ നടന്നുവരികയാണ്. പുരോഹിതന്‍മാരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ടു. എന്നാല്‍ ഇതിലൊന്നും പരസ്യമായി പ്രതികരിക്കാനോ പരാതി നല്‍കാനോ ക്രിസ്ത്യന്‍ സഭകള്‍ തയാറായിരുന്നില്ല. മറിച്ച്, ബി.ജെ.പി സര്‍ക്കാരിനോട് അനുകൂല സമീപനം സ്വീകരിച്ച് പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാമെന്നാണ് പൊതുവേ ഉണ്ടായിരുന്ന മനോഭാവം. എന്നാല്‍ ഇത് ഫലപ്രദമായില്ലെന്ന് ഇന്നത്തെ പ്രതിഷേധം തെളിയിച്ചു.
മതപരിവര്‍ത്തനം നടത്തുന്നു എന്നതാണ് സഭകള്‍ക്കെതിരായ രോഷത്തിന് കാരണം. നിരവധി സ്ഥലങ്ങളില്‍ പള്ളികളേയും വ്യക്തികളേയും ആക്രമിച്ചതായി ഉത്തര്‍പ്രദേശില്‍നിന്ന് വന്ന സ്റ്റീഫന്‍ പറയുന്നു. അതിനാല്‍ സമുദായത്തിനകത്ത് വലിയ തോതില്‍ ഭീതിയും അരക്ഷിതബോധവും പടര്‍ന്നതായും അദ്ദേഹം പറഞ്ഞു.
2021 ല്‍ രാജ്യത്ത് ഇത്തരം അതിക്രമങ്ങളുടെ 525 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 2022 ല്‍ ഇത് 600 ആയി. യു.പിയില്‍മാത്രം 2020 ല്‍ 80 കേസുകളുണ്ടായി. 2022 ല്‍ 183 കേസുകളായി ഇത് കൂടി.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തതായി ഫതേപൂര്‍കാരനായ ശിവ് പാല്‍ പറഞ്ഞു. വീട്ടില്‍പോലും പ്രാര്‍ഥിക്കാന്‍ സമ്മതിക്കുന്നില്ല. ജന്മദിന ആഘോഷത്തിനിടെ പ്രാര്‍ഥിച്ചെന്ന പേരില്‍ ചില സ്ത്രീകളെ അറസ്റ്റ് ചെയ്തു. 11 വയസ്സുള്ള കുട്ടിക്കെതിരെ പോലും കേസെടുത്തതായി അദ്ദേഹം പറഞ്ഞു.
ഫരീദാബാദ് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ധര്‍ണക്ക് ശേഷം രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News