Sorry, you need to enable JavaScript to visit this website.

വിസക്കച്ചവടത്തിന് വിരാമമിടാന്‍ വിസ ആപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി- മനുഷ്യക്കടത്തും വിസക്കച്ചവടവും  ഇല്ലാതാക്കാനും വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനും  കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസ ആപ് പുറത്തിറക്കി.  
തൊഴില്‍ വിസയിലായാലും സന്ദര്‍ശക വിസയിലായാലും കുവൈത്തിലേക്കു വിമാനം കയറുന്നതിനു മുമ്പു നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ യാത്രാനുമതി നല്‍കൂ. വ്യാജ രേഖകളുണ്ടാക്കി വിസ നേടുന്നതും പിടികിട്ടാപ്പുള്ളികളും പകര്‍ച്ചവ്യാധിയുള്ളവരും രാജ്യത്ത് എത്തുന്നതും ഇതുവഴി തടയാം.
വിവിധ എയര്‍ലൈനുകളുടെയും എംബസിയുടെയും സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് വിസ കുവൈത്ത് ആപ് പ്രവര്‍ത്തിക്കുന്നത്. വിജയകരമാണെന്ന് ബോധ്യപ്പെട്ടാല്‍ ഇതര രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

 

Latest News