Sorry, you need to enable JavaScript to visit this website.

മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ സഹോദരങ്ങള്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പത്തനംതിട്ട- മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശേഷം പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍  ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെട്ടിക്കുളങ്ങര സ്വദേശികളായ മെറിന്‍ (15), മെഫിന്‍ (18) എന്നിവരാണു മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഒരാള്‍ക്കായി (എബിന്‍) തെരച്ചില്‍ തുടരുകയാണ്. മാരാമണ്ണിനും ആറന്മുളക്കും മധ്യേ പരപ്പുഴ കടവിലായിരുന്നു അപകടം. നാട്ടുകാരുടെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍. ആഴവും ഒഴുക്കുമുള്ള ഭാഗത്ത് ഇവര്‍ കുളിക്കാനിറങ്ങിയതായിരുന്നു.  വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു അപകടം.  

മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് എട്ടംഗ സംഘം പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയത്. ഒരാള്‍ ആഴത്തിലേക്ക് വീഴുന്നതു കണ്ട് മറ്റു രണ്ടുപേര്‍ രക്ഷപ്പെടുത്താനായി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ കരയ്‌ക്കെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കൂടെ ഉള്ളവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചപ്പോഴേക്കും പത്തനംതിട്ടനിന്നു ഫയര്‍ ഫോഴ്‌സും സ്‌കൂബ സംഘവും എത്തി. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മൃതദേഹങ്ങള്‍ കോഴഞ്ചേരി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest News