ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പു പരാജയങ്ങല്‍ക്കു പിന്നാലെ കയ്‌റാന മണ്ഡലവും ബിജെപിക്കു നഷ്ടമായി. രാജ്യം ഉറ്റുനോക്കിയ കയ്‌റാനയില്‍ ബിജെപിക്കെതിരെ മത്സരിച്ച രാഷ്ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) സ്ഥാനാര്‍ത്ഥി തബസ്സും ഹസന്‍ 55,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പിന്തുണ നല്‍കിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിപ്രകടനം കൂടിയായി കയ്‌റാനയിലെ ഫലം. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളും ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു.
നാലു ലോക്‌സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടിടത്തു മാത്രമെ ബിജെപി ജയിക്കാനായുള്ളൂ. മഹാരാഷ്ട്രയിലെ പാല്‍ഘഡ് ലോക്്‌സഭാ സീറ്റിലും ഉത്തരാഖണ്ഡിലെ തരാലി നിയമസഭാ സീറ്റിലുമാണ് ബിജെപി ജയിച്ചത്.
കയ്‌റാനക്കു പുറമെ ബിജെപിയുടെ പക്കലുണ്ടായിരുന്ന യുപിയിലെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലം സമാജ് വാദി പാര്‍ട്ടി തിരിച്ചുപിടിച്ചു. ബിഹാറില്‍ മഹാസഖ്യം വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന് ഈ ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി കിട്ടി. ജോകിഹാട്ട് നിയമസഭാ മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥിക്കെതിരെ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥി ഷാനവാസ് ആലം മികച്ച ജയം നേടി.
മഹാരാഷ്ട്രയില്‍ പല്‍ഘര്‍ ലോക്‌സഭാ മണ്ഡലം നിലനിര്‍ത്താന്‍ ബിജെപിക്കു കഴിഞ്ഞെങ്കിലും ഭണ്ഡാര ഗോണ്ടിയ മണ്ഡലം നഷ്ടമായി. ഇവിടെ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച എന്‍സിപി സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. പാലുസ് കഡെഗാവ് നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് ജയിച്ചു.
പഞ്ചാബിലും കര്‍ണാടകയിലും മേഘാലയയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ഓരോ സീറ്റുകള്‍ വീതം നേടി. ജാര്‍ഖണ്ഡില്‍ ഗോമിയ, സില്ലി മണ്ഡലങ്ങളില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ജയിച്ചു. പശ്ചിമ ബംഗാളിലെ മഹേഷ്ടല മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസും കേളത്തിലെ ചെങ്ങന്നൂര്‍ സിപിഎമ്മും നിലനിര്‍ത്തി.