കൊല്ലം- സത്യം വിളിച്ചു പറയുമ്പോള്‍ ഭരണ മുന്നണി വിട്ട് പ്രതിപക്ഷത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ..ബി ഗണേഷ് കുമാര്‍ എം.എല്‍.എ. സത്യം പറയുമ്പോള്‍ എനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമുണ്ടോ പോലീസ് സ്റ്റേഷനുകളില്‍ 184 പോലീസുകാരുടെ കുറവേയുള്ളൂവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എനിക്ക് അത് തമാശമായിട്ടാണ് തോന്നിയത്.
എം എല്‍ എമാര്‍ക്കൊപ്പം നാലും അഞ്ചും പേര്‍ വെറുതെ ഉണ്ട്. ഇവരെ മടക്കി സ്റ്റേഷനിലേക്ക് വിട്ടാന്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ കുറവ് നികത്താനാകും.
ബ്രീത്ത് അനലൈസര്‍ എത്ര സ്റ്റേഷനുകളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കണം. യാഥാര്‍ത്ഥ്യം പറയാന്‍ കെ ബി ഗണേഷ് കുമാറെ വരൂവെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഐ പി എസുകാര്‍ക്ക് കൈയില്‍ ഉളുക്കുണ്ടോ? ടിവി ഓണ്‍ചെയ്യാനും വാഹനത്തിന്റെ ഡോര്‍ തുറന്നുകൊടുക്കാനും ഗണ്‍മാന്‍ വേണം. എസ് പി വന്നാല്‍ ഗണ്‍മാന്‍ ഡോര്‍ തുറന്നാലേ പുറത്തിറങ്ങൂ. അച്ഛന്റെ പ്രായമുള്ള പോലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നത്. ഇത് ശരിയാണോ. ജന്മികളോ മറ്റോ ആണോ?. സ്വന്തമായി ഡോര്‍ തുറക്കാന്‍ കൈയില്‍ ഉളുക്കുണ്ടോ? ഓര്‍ഡര്‍ലി സംസ്‌കാരത്തിന്റെ കാലം കഴിഞ്ഞു. ചിലര്‍ എനിക്കും സ്‌നേഹം കൊണ്ട് ഡോര്‍ തുറന്നുതരും. വേണ്ടാന്ന് ഞാന്‍ പറയും. ഡോര്‍ തുറക്കാന്‍ ആരോഗ്യമില്ലാത്തപ്പോള്‍ അതുനോക്കാം. ഇപ്പോള്‍ ആരോഗ്യമുണ്ട്''- ഗണേഷ് കുമാര്‍ പറഞ്ഞു.പൊലീസിനെ കാണേണ്ടത് അങ്ങനെയല്ല. എം.എസ്.സിയും മറ്റും പഠിച്ചവരൊക്കെയാണ് ഇപ്പോള്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായി ജോലി നോക്കുന്നത്. ഇവരെ കൊണ്ട് ഐപിഎസുകാരന്റെ തുണി കഴുകിവിരിപ്പിച്ചാല്‍ ഞാന്‍ അതില്‍ പ്രതിഷേധിക്കും. അടിമത്വത്തിന്റെ കാലം കഴിഞ്ഞുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)