ദുബായ്- ദുബായില്‍ ഫുഡ് ഡെലിവറിക്കായി റോബോട്ടുകള്‍. സ്മാര്‍ട്ട്, െ്രെഡവറില്ലാ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോണ്‍ അതോറിറ്റിയുമായി സഹകരിച്ച് റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) തലബോട്ടുകള്‍ എന്നറിയപ്പെടുന്ന ഫുഡ് ഡെലിവറി റോബോട്ടുകളുടെ പരീക്ഷണം പ്രഖ്യാപിച്ചത്. ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് ഇവ പുറത്തിറക്കിയത്.
സിലിക്കണ്‍ ഒയാസിസിലെ സെഡ്രെ വില്ലാസിലെ താമസക്കാര്‍ക്കാണ് മൂന്ന് ഡെലിവറി റോബോട്ടുകളുടെ സേവനം.
സെഡ്രെ ഷോപ്പിംഗ് സെന്റര്‍ ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റോബോട്ടുകള്‍ സഞ്ചരിച്ച് 15 മിനിറ്റ് വേഗത്തില്‍ ഡെലിവറി നല്‍കും. മുഖം തിരിച്ചറിയല്‍ സംവിധാനമില്ലാതെയാണ് റോബോട്ടുകള്‍ വരിക. ആളുകളുടെ മുഖത്തിന്റെ ദൃശ്യപരത മങ്ങിച്ച് അവരുടെ ഐഡന്റിറ്റി സംരക്ഷിക്കാന്‍ കഴിയും.
തലബാത്ത് ഇന്റഗ്രേറ്റഡ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് റോബോട്ടിന്റെ യാത്ര ട്രാക്ക് ചെയ്യാനും എത്തിച്ചേരുമ്പോള്‍ അറിയിപ്പുകള്‍ സ്വീകരിക്കാനും കഴിയും.സീറോ എമിഷന്‍ ഡെലിവറി രീതികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും യുഎഇയിലെ ഡെലിവറി സേവനങ്ങളില്‍ വിപ്ലവമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
2030 ഓടെ എല്ലാ ഗതാഗതത്തിന്റേയും 25 ശതമാനം സ്മാര്‍ട്ടും െ്രെഡവര്‍ രഹിതവുമാക്കുകയാണ് ലക്ഷ്യം.
#RTA in partnership with Dubai Integrated Economic Zones Authority (DIEZ) and talabat UAE, today announced the pilot launch of autonomous food delivery robots, also known as ‘talabots’, in Dubai Silicon Oasis (DSO), https://t.co/6pqh6VIL3f@TalabatUAE @diezaofficial pic.twitter.com/5DeDAoVICS
— RTA (@rta_dubai) February 15, 2023