ന്യൂദല്‍ഹി- ഭര്‍ത്താവിനെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഭാര്യ നിരന്തരം ഉപയോഗിക്കുന്നത് ക്രൂരതയായി കണക്കാക്കുമെന്നും വിവാഹമോചനത്തിന് കാരണമാകാമെന്നും ദല്‍ഹി ഹൈക്കോടതി. കുടുംബകോടതിയുടെ വിവാഹമോചന ഉത്തരവിനെചോദ്യം ചെയ്ത് സ്ത്രീ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കാത്തവയാണെന്നാണ് യുവതി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.എല്ലാ ആളുകള്‍ക്കും അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാന്‍ അവകാശമുണ്ടെന്നും നിരന്തരമായ അധിക്ഷേപം ആരും സഹിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും സഞ്ജീവ് സച്‌ദേവ, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1) പ്രകാരം തെളിയിക്കപ്പെട്ട ക്രൂരതയാണിതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹമോചനം നല്‍കിയതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്.വഴക്കുണ്ടാകുമ്പോഴെല്ലാം ഭാര്യ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ അധിക്ഷേപ വാക്കുകള്‍ ഉപയോഗിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)