മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ അടുത്ത സഹായിയും റഷ്യന്‍ പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുമായ മറീന യാന്‍കിന കെട്ടിടത്തിന് മുകളില്‍നിന്ന് വീണുമരിച്ചു.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കെട്ടിടത്തിന്റെ പതിനാറാം നിലയിലെ ജനലില്‍നിന്ന് വീണാണ് മരണം. മരണത്തില്‍ ദുരൂഹതയുണ്ട്. റഷ്യന്‍ ഇന്‍വെസറ്റിഗേറ്റീവ് കമ്മിറ്റിയും സൈനിക അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിലം സാമ്പത്തികകാര്യ വകുപ്പിനെയാണ് മറീന നയിച്ചിരുന്നത്. സംഷീനവ തെരുവിലെ ഒരു വീട്ടിന്റെ ഗേറ്റിന മുമ്പിലായി വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്.
160 മീറ്റര്‍ ഉയരത്തില്‍നിന്നാണ് വീണതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉക്രൈനിലെ യുദ്ധത്തില്‍ സൈന്യത്തിന് സാമ്പത്തികസഹായം ലഭ്യമാക്കുന്നവരില്‍ പ്രധാനിയായിരുന്നു അവര്‍.