Sorry, you need to enable JavaScript to visit this website.

കൂട്ടുകാര്‍ക്ക് ജാമ്യം കിട്ടിയറിഞ്ഞ് ആകാശ് തില്ലങ്കേരി നാടകീയമായി കോടതിയിലെത്തി ജാമ്യമെടുത്തു.


കണ്ണൂര്‍ : സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരി നാടകീയമായി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. കേസില്‍ പോലീസ് ഇയാളുടെ കൂട്ടാളികളായ   ജിജോ തില്ലങ്കേരി, ജയപ്രകാശ് പിടികൂടിയിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചതറിഞ്ഞ ആകാശ് നാടകീയമായി കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മുഴക്കുന്ന് പൊലീസാണ് ആകാശിന്റെ രണ്ടു കൂട്ടാളികളെ പിടികൂടിയത്.

മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡി വൈ എഫ് ഐ പ്രവര്‍ത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ  ആകാശ് ഒളിവില്‍ പോകുകയായിരുന്നു. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആക്കി ആകാശ് മുങ്ങിയെന്നാണ് പോലീസ് പറഞ്ഞിരുന്നത്.  എന്നാല്‍ ആകാശ് ഫേസ്ബുക്കില്‍ സജീവമാണ്. ഇതിന് പിന്നാലെയാണ് ഇന്ന് ആകാളിന്റെ കൂട്ടാളികെ പിടികൂടിയത്. ഡി വൈ എഫ് ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹമാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂര്‍ പൊലീസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

Latest News