അബുദാബി- യു.എ.ഇയില്‍ 10 വര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ അപേക്ഷാ ഫീസ് 50 ദിര്‍ഹത്തില്‍നിന്ന് 150 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു.
ഫീസ്, ഇലക്ട്രോണിക് ഫീസ്, സ്മാര്‍ട് സര്‍വീസ് എന്നിവ അടങ്ങിയതാണ് പുതിയ ഫീസ്.
യു.എ.ഇക്ക് അകത്തും പുറത്തുമുള്ള വിദേശികള്‍ ഗോള്‍ഡന്‍ വിസക്ക് യോഗ്യരാണോ എന്നറിയാന്‍ വെബ്‌സൈറ്റിലോ (http://smartservices.icp.gov.ae) സ്മാര്‍ട് ആപ്പിലോ (UAEICP) പ്രവേശിച്ച് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. വെബ്‌സൈറ്റിലോ ആപ്പിലോ ചോദിക്കുന്നവക്കു ശരിയായ ഉത്തരം നല്‍കിയാല്‍ അനുയോജ്യമായ ലിങ്ക് തെളിയും. അതില്‍ ക്ലിക് ചെയ്ത് വ്യക്തിഗത വിവരങ്ങളും അനുബന്ധ രേഖകളും മതിയായ ഫീസും (2890 ദിര്‍ഹം) അടച്ച് അപേക്ഷിച്ചാല്‍ വിസ ലഭിക്കും. അപേക്ഷ നിരസിച്ചാല്‍ അടച്ച തുക നിശ്ചിത ദിവസത്തിനകം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലോ ചെക്കായോ തിരികെ ലഭിക്കും.