Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ എ.സി ട്രെയിനിലും  കൂടതല്‍ യാത്രക്കാര്‍ വിമാനത്തില്‍ 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും എളുപ്പത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന വ്യവസായങ്ങളില്‍ ഒന്നാണ് സിവില്‍ ഏവിയേഷന്‍ മാറിയിരുന്നു. വിമാനത്താവളങ്ങളിലെ അടിസ്ഥാന വികസനം, ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വീസ് എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയത് മൂലം ഈ രംഗം എളുപ്പത്തില്‍ വികസിക്കുകയായിരുന്നു. നാല് വര്‍ഷക്കാലത്തെ വിലയിരുത്തല്‍ അനുസരിച്ച് ലോകത്തെ മൂന്നാമത്തെ വലിയ ഏവിയേഷന്‍ വിപണിയായി ഇന്ത്യ മാറി.  രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 18- 20 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് വിമാനയാത്രയെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തേക്കാള്‍ യാത്രക്കാരാണ് വിമാനയാത്രയെ ആശ്രയിക്കുന്നത്. 2016 ഒക്ടോബര്‍ 21നാണ് പ്രാദേശികമായി വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി ഉഡാന്‍ എന്ന പേരില്‍ ഒരു പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്. ചെറിയ നഗരങ്ങള്‍, മലമ്പ്രദേശങ്ങള്‍, എന്നിവിടങ്ങളിലേക്ക് താങ്ങാവുന്ന ചെലവില്‍ വിമാന സര്‍വീസ് ആരംഭിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വന്‍ വിജയമായിരുന്നുവെന്നാണ് ഏവിയേഷന്‍ മന്ത്രാലയം അവകാശപ്പെടുന്നത്. ഇത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുകയും ചെയ്തുു. ഉഡാന്‍ പദ്ധതി ആരംഭിച്ചതോടെ ഭോപ്പാല്‍, ഇന്‍ഡോര്‍, റായ്പ്പൂര്‍ ആഭ്യന്തര വിമാനത്താവളങ്ങള്‍ രാജ്യാന്തര വിമാനത്താവളങ്ങളായി മാറ്റിയിരുന്നു.

Latest News