കടം വീട്ടാനാണ്; ഒ പോസിറ്റീവ് വൃക്ക 'വില്‍പ്പന'യ്ക്കുണ്ട്
പാലക്കാട്- കടം വീട്ടാന്‍ വഴിയില്ലാത്ത പെയിന്റിംഗ് തൊഴിലാളി എ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്ന് കാണിച്ച് പോസ്റ്ററൊട്ടിച്ചു. അവയവ വില്‍പ്പനയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമം എന്താണെന്നൊന്നും ഈ 55കാരന് ആലോചിച്ചിട്ടില്ല.
പാലക്കാട് പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജി (55)യാണ് വൃക്ക വില്‍പ്പനയ്ക്കെന്ന് കാണിച്ച് പോസ്റ്റര്‍ പതിച്ചത്. ഇയാള്‍ക്ക് 11 ലക്ഷം രൂപയുടെ കടമാണുള്ളതത്രെ. അത് വീട്ടിത്തീര്ക്കാനാണ് വൃക്ക വില്‍പ്പനയെന്ന ആശയം തോന്നിയത്.
കാല് നൂറ്റാണ്ടിലേറെ കാലമായി വാടകയ്ക്ക് താമസിക്കുന്ന സജിയും കുടുംബവും ഒന്നര വര്‍ഷം മുമ്പാണ് പത്ത് സെന്റ് സ്ഥലം വാങ്ങിയത്. മേല്‍ക്കൂരയില്‍ ആസ്ബസ്റ്റോസിട്ട് വീടും കെട്ടി. പക്ഷേ, കയ്യിലുള്ള പണവും കടവുമൊക്കെയായാണ് വീടും സ്ഥലവുമായത്. പക്ഷേ, പിന്നീട് കടം വീട്ടാന്‍ പോലുമാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്.
നോട്ട് നിരോധനവും കോവിഡും ജോലിയില്ലാതാക്കിയതും ബികോം കഴിഞ്ഞ രണ്ടു മക്കള്‍ക്ക് ആറായിരം രൂപ മാത്രം ശമ്പളമുള്ള ജോലിയായതും രണ്ടു തവണ അമ്മയ്്ക്ക് ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയുമൊക്കെയായി സജി പ്രതിസന്ധിയിലായി. ഇതാണ് വൃക്ക വില്‍പ്പനയുടെ വഴി തേടാന്‍ ഇയാളെ പ്രേരിപ്പിച്ചത്.
ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ചാണ് സജി പോസ്റ്റര്‍ പതിച്ചത്. ഏറെ ആഗ്രഹിച്ച് നേടിയ സ്ഥലവും വീടും കടം കയറി നഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലതാണ് തന്റെയൊരു വൃക്ക ഇല്ലാതാകുന്നതെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ സജിയുടെ വീട്ടുകാര്‍ ഈ തീരുമാനത്തെ ഇതുവരെ പിന്താങ്ങിയിട്ടില്ല.
(അവയവ വില്‍പ്പന നിയമ വിരുദ്ധമായതിനാല്‍ പോസ്റ്ററിലെ ഫോണ്‍ നമ്പര്‍ ഫോട്ടോയില്‍ പ്രദര്‍ശിപ്പിക്കുന്നില്ല)