തിരുവനന്തപുരം : ഗവര്‍ണ്ണര്‍ ഒപ്പിടാതെ പിടിച്ചു വെച്ച ബില്ലുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ അടക്കം എട്ട് ബില്ലുകളില്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് കത്ത്. ബില്ലുകളില്‍ ഒപ്പിടാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കത്തയച്ചത്.
ലോകായുക്ത ബില്ലിലും സര്‍വകലാശാല ബില്ലിലുമാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പുള്ളതെങ്കിലും മറ്റ് ആറ് ബില്ലുകളും ഗവര്‍ണ്ണര്‍ ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുകയാണ്. അതേ സമയം ബില്ലില്‍ ഒപ്പുവെയ്ക്കണമെന്ന് ആവശ്യം കത്തില്‍ ഉന്നയിക്കുന്നില്ല, മറിച്ച് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. കത്തില്‍ അനുകൂലമായ നിലപാട് ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന നിയമോപദേശമാണ് സര്‍ക്കാറിന് കിട്ടിയിട്ടുള്ളതെന്നറിയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)