തെക്കന്‍ സ്‌പെയിന്‍- രാജ്യത്തെ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ച് ഹിജാബ് ധരിക്കാതെ മത്സരിച്ച ഇറാന്‍ ചെസ് താരം സാറാ ഖാദിം, ആ പ്രവൃത്തിയില്‍ തനിക്ക് ഖേദമില്ലെന്ന് വ്യക്തമാക്കി. അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തെക്കന്‍ സ്‌പെയിനിലേക്ക് താമസം മാറ്റിയിരിക്കുകയാണ് 25 കാരിയായ സരസദത്ത് ഖദേമല്‍ഷാരി എന്ന സാറാ ഖാദിം.
ഇറാനിലേക്ക് മടങ്ങിവരുന്നത് അസാധ്യമാക്കിയ വാറണ്ട് തനിക്ക് സംഭവിച്ച 'ഏറ്റവും ഭയാനകമായ കാര്യമാണ്' എന്ന് സാറ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കര്‍ശനമായ ഡ്രസ് കോഡ് നിലനില്‍ക്കുന്ന ഇറാനെ പ്രതീനിധീകരിച്ച് കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ ഡിസംബറില്‍ നടന്ന വേള്‍ഡ് റാപ്പിഡ്, ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുമ്പോള്‍ അവര്‍ ശിരോവസ്ത്രം ധരിച്ചിരുന്നില്ല. യാത്രാ വിലക്കിനെക്കാള്‍ കടുത്ത പ്രതികാരം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
അടുത്തതായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല. പക്ഷേ... ഞാന്‍ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ഇപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകനായ ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം യ്‌ക്കൊപ്പം താമസിക്കുന്ന തെക്കന്‍ സ്‌പെയിനിലെ ഒരു അജ്ഞാത സ്ഥലത്താണ് സാറ.
റസിഡന്‍സ് വിസയില്‍ ജനുവരിയില്‍ സ്‌പെയിനിലെത്തിയ സാറയോട്, നാട്ടിലേക്ക് മടങ്ങണമെങ്കില്‍ തന്റെ പ്രവൃത്തിയില്‍ ഖേദിക്കുന്നു എന്ന് ഒരു വീഡിയോ റെക്കോര്‍ഡു ചെയ്യണമെന്ന് ഇറാനിയന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ അവര്‍ നിരസിച്ചു
ഹിജാബ് നീക്കം ചെയ്യുന്നത് ശരിയാണെന്ന് ഞാന്‍ കരുതിയ കാര്യമാണ്, അതില്‍ എനിക്ക് പശ്ചാത്താപമൊന്നുമില്ല, ക്യാമറകള്‍ ഉള്ളപ്പോള്‍ മാത്രമാണ് താന്‍ ശിരോവസ്ത്രം ധരിക്കാറുണ്ടായിരുന്നതെന്നും ഇറാനിയന്‍ കായികതാരങ്ങള്‍ പലര്‍ക്കും ഇപ്രകാരം തോന്നിയിരുന്നുവെന്നും അവര്‍ പറഞ്ഞു.