Sorry, you need to enable JavaScript to visit this website.

കാരന്തൂര്‍ ഖബര്‍സ്ഥാന്‍: വിവേചനമുണ്ടെന്ന ആരോപണം തള്ളി മഹല്ല് കമ്മിറ്റി

കോഴിക്കോട്- കാരന്തൂര്‍ മഹല്ല് ജമാഅത്തിന് കീഴിലുള്ള ഖബര്‍സ്ഥാന്‍ സംബന്ധിച്ച് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മഹല്ല് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ല. മരണപ്പെടുന്നവര്‍ ആരായാലും മറവ് ചെയ്തിരുന്നത് പള്ളിക്ക് ചുറ്റുമുള്ള സ്ഥലത്തായിരുന്നു. പിന്നീട് കിഴക്കുഭാഗത്തുള്ള സ്ഥലത്താണ് മറവ് ചെയ്യുന്നത്.  
ഈ വിവരങ്ങള്‍ സംബന്ധിച്ച അഫിഡവിറ്റ് വഖഫ് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഇത് ശരിവെച്ചു കൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി അടുത്തായി പ്രഖ്യപിച്ചിട്ടുണ്ട്.
വഖഫ് ബോര്‍ഡ് ഓഡിറ്റ് ചെയ്ത 2014 മുതല്‍ 2017 വരെയുള്ള കണക്കുകളില്‍ വരവിനേക്കാള്‍ അധികം ചെലവാണുള്ളത്. എന്നാല്‍ ഓഡിറ്റ് ചെയ്ത ഉദ്യോഗസ്ഥന്‍ വിവേചനം കാണിച്ചതിനാല്‍ അപേക്ഷ മടക്കുകയായിരുന്നു.  റീ ഓഡിറ്റിനായി സമര്‍പ്പിച്ചെങ്കിലും തീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്.
 ജനുവരി ആറിന് ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് തെരെഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വഖഫ്  ബോര്‍ഡ് ഏകപക്ഷീയമായി ജനറല്‍ ബോഡി നടത്തുന്നതിനെതിരെ ഉത്തവിറക്കിയതിനാല്‍ ജനറല്‍ ബോഡിയും തെരെഞ്ഞെടുപ്പും നടത്താന്‍ സാധിച്ചില്ലെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.  വാര്‍ത്താസമ്മേളനത്തില്‍ കാരന്തൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബീരാന്‍ ഹാജി, സെക്രട്ടറി പി.കെ അബൂബക്കര്‍, ട്രഷര്‍ പി. മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News