Sorry, you need to enable JavaScript to visit this website.

കൂട്ടില്‍ ഒറ്റക്ക് കഴിഞ്ഞ കുരങ്ങ് ഗര്‍ഭിണിയായതെങ്ങനെ, അന്വേഷണത്തില്‍ കണ്ടെത്തിയത് വിചിത്രമായ സത്യം

ടോക്കിയോ- കൂട്ടില്‍ ഒറ്റക്ക് കഴിഞ്ഞ കുരങ്ങന്‍ ഗര്‍ഭിണിയായതെങ്ങനെ എന്ന അന്വേഷണത്തിനൊടുവില്‍ ജപ്പാനിലെ മൃഗശാല അധികൃതര്‍ കണ്ടെത്തിയത് വിചിത്രമായ വസ്തുത. വൈസ് വേള്‍ഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതാണ് വാര്‍ത്ത. ആദ്യം പിതാവാരെന്നറിയാന്‍ ഡി.എന്‍.എ പരിശോധന. അത് സ്ഥിരീകരിച്ചതോടെ എങ്ങനെ കാര്യം സാധിച്ചു എന്നറിയാനുള്ള അന്വേഷണം. ഒടുവില്‍ കുരങ്ങിന്റെ കൂട്ടിലെ ദ്വാരമാണ് വില്ലനെന്ന് കണ്ടെത്തി.
നാഗസാക്കിയിലെ കുജുകുഷിമ മൃഗശാലയിലെ 12 കാരിയായ മോമോ എന്ന ഗിബ്ബണ്‍ കുരങ്ങാണ് ഗര്‍ഭിണിയായത്. 2021 ഫ്രെബുവരിയിലാണ് മോമോ കുഞ്ഞിനെ പ്രസവിച്ചത്. സമീപത്തെ കൂടുകളില്‍ ആണ്‍കുരങ്ങുകളുണ്ടെങ്കിലും നല്ല ഉറപ്പുള്ള കമ്പികളാലും വേലികള്‍ കൊണ്ടും ഇവ തമ്മില്‍ വേര്‍തിരിച്ചിരുന്നു.
കുഞ്ഞിന്റെ അച്ഛനാരെന്നറിയാന്‍ അധികൃതര്‍ ഡി.എന്‍.എ പരിശോധന നടത്തി. പരിശോധനയില്‍ മോമോയുടെ കൂടിന് സമീപമുണ്ടായിരുന്ന 34 കാരനായ ഇറ്റോ എന്ന ഗിബ്ബണ്‍ കുരങ്ങാണ് അച്ഛനെന്ന് കണ്ടെത്തി. ഒടുവില്‍ ഇവര്‍ ഇണ ചേര്‍ന്നതെങ്ങനെയെന്നും മൃഗശാല അധികൃതര്‍ കണ്ടെത്തി. മോമോയും പങ്കാളിയെയും വേര്‍തിരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സ്റ്റീല്‍ പ്ലേറ്റില്‍ ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നു. 9 മില്ലിമീറ്റര്‍ വ്യാസമുള്ള ദ്വാരമാണ് ഈ ബോര്‍ഡിനുണ്ടായിരുന്നത്. ഈ ദ്വാരത്തിലൂടെയാകാം ഇവര്‍ ഇണ ചേര്‍ന്നെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.
കുഞ്ഞിന് നിലവില്‍ ഏകദേശം 2 കിലോ (4.4 പൗണ്ട്) ഭാരമുണ്ട്, മോമോയുടെ പരിചരണത്തില്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. മോമോയില്‍ നിന്നും അവളുടെ കുഞ്ഞില്‍ നിന്നും മറ്റ് നാല് ആണ്‍ കുരങ്ങുകളില്‍ നിന്നും എടുത്ത മലം, മുടി എന്നിവ ശേഖരിച്ചാണ് ഡി.എന്‍.എ പരിശോധന നടത്തി. സംഗതി ആവര്‍ത്തിക്കാതിരിക്കാന്‍ ദ്വാരം അടച്ചതായും മൃഗശാല അധികൃതര്‍ പറഞ്ഞു.

 

Latest News