Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് വീണ്ടും പഴകിയ മീന്‍ വേട്ട

കൊച്ചി- കൊച്ചിന്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നുമെത്തിയ ലോറിയിലാണ് പഴകി അഴുകിയ മീന്‍ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പഴകിയ മീന്‍ കൊച്ചിയിലേക്ക് എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. രാവിലെ ഏഴ് മണിയോടെ മാര്‍ക്കറ്റിലെത്തിയ ലോറിയില്‍ നിന്ന് മത്സ്യം ഇറക്കുന്നതിന് മുമ്പുതന്നെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. വാഹനത്തില്‍ മതിയായ ഫ്രീസിംഗ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പാണ് വൈപ്പിനിലെത്തിയ ആന്ധ്രയില്‍ നിന്നുള്ള ലോറിയില്‍ ദിവസങ്ങള്‍ പഴക്കമുള്ള മീന്‍ പിടിച്ചെടുത്ത് അധികൃതര്‍ നശിപ്പിച്ചത്. 

Latest News