ദുബായ്- ദുബായിലെ ആദ്യത്തെ വെര്‍ച്വല്‍ മാള്‍ പ്രഖ്യാപിച്ചു. മാള്‍ ഓഫ് ദി മെറ്റാവേഴ്‌സ് എന്ന് പേരിട്ട വെര്‍ച്വല്‍ മാള്‍ ഏറ്റവും നൂതനമായ മെറ്റാവേര്‍സ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡീസെന്‍ട്രലാന്‍ഡില്‍ മാജിദ് അല്‍ ഫുതൈമിനെയാണ് പ്രതിനിധീകരിക്കുന്നത്.
ഒന്നിലധികം ഘട്ടങ്ങളുള്ള പരിശോധനകള്‍ക്ക് ശേഷം സന്ദര്‍ശകര്‍ക്കായി മാള്‍ ഓഫ് ദി മെറ്റാവേര്‍സ് തുറക്കും.
റീട്ടെയില്‍ ഷോപ്പിംഗ്, വിനോദം, ഓഫറുകള്‍ എന്നിവയില്‍ മികച്ച ഡിജിറ്റല്‍ അനുഭവങ്ങള്‍ തേടുന്ന ഉപഭോക്താക്കളുടെ ഏറ്റവും നല്ല കേന്ദ്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷ.
മാളിനുള്ളില്‍ കാരിഫോര്‍, വോക്‌സ് സിനിമാസ്, ദാറ്റ് കണ്‍സെപ്റ്റ് സ്‌റ്റോര്‍, ഘവാലി, സാംസങ് സ്‌റ്റോര്‍ എന്നിവയുണ്ടാകും. ഓരോ ഉപഭോക്താവും ഒരു അവതാര്‍ ആയിട്ടാവും മാളില്‍ പ്രത്യക്ഷപ്പെടുക.
ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് വെര്‍ച്വല്‍ മാള്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും സഫലമാക്കുമെന്ന് കരുതുന്ന മാള്‍ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്.
മാള്‍ ഓഫ് ദി മെറ്റാവേഴ്‌സ് ഒരു പ്രമുഖ റീട്ടെയ്ല്‍, എന്റര്‍ടൈന്‍മെന്റ് ഡെസ്റ്റിനേഷന്‍ ആയിരിക്കുമെന്ന് മാജിദ് അല്‍ ഫുതൈം സി.ഇ.ഒ ഖലീഫ ബിന്‍ ബ്രെയ്ക് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)