Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയിലെ ചരിത്രപ്രധാന ഇടങ്ങളെ ഉയർത്തിക്കൊണ്ടു വരും -മന്ത്രി മുഹമ്മദ് റിയാസ്

തിരൂർ താഴെപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.

തിരൂർ- മലപ്പുറം ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയർത്തിക്കൊണ്ടു വരാൻ ജനപ്രതിനിധികളുമായി ചേർന്നു കൂട്ടായ ശ്രമം നടത്തുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രകൃതിരമണീയമായ സ്ഥലങ്ങൾ മാത്രമല്ല, ചരിത്ര പ്രധാനമായ ഇടങ്ങളും ഓർമകളും ഉയർത്തിക്കൊണ്ടു വന്ന് വർത്തമാന കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് കരുത്തു നൽകുക എന്നതാണ് ടൂറിസം വകുപ്പ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  തിരൂർ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിർമിച്ച താഴെപാലം സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  
കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ സി. റിജോ റിന്ന റിപ്പോർട്ട് അവതരിപ്പിച്ചു.  തിരൂർ നഗരസഭാ ചെയർപേഴ്‌സൺ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദീൻ, നഗരസഭാ വൈസ് ചെയർമാൻ പി. രാമൻകുട്ടി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം, നഗരസഭാ കൗൺസിലർ അബൂബക്കർ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ ബാവ, വ്യാപാരി സമിതി ഏരിയ കമ്മിറ്റി പ്രസിഡന്റ് ജലീൽ മയൂര,  പൊതുമരാമത്ത് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ മിനി,  അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ രാമകൃഷ്ണൻ പിലാശേരി എന്നിവർ പ്രസംഗിച്ചു. ചമ്രവട്ടം പാലം ഗതാഗതയോഗ്യമായതിനു ശേഷം തിരൂർ ടൗണിൽ അനുഭവപ്പെടുന്ന അധിക ഗതാഗതത്തെ ഉൾക്കൊള്ളാനാണ് താഴെപാലം പാലത്തിനു സമാന്തരമായി പുതിയ പാലവും അനുബന്ധ റോഡും നിർമിച്ചത്.  

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News