Sorry, you need to enable JavaScript to visit this website.

ഹജ്ജ് എംബാര്‍ക്കേഷന്‍; കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും

കണ്ണൂര്‍ വിമാത്താവളത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വി അബ്ദുറഹിമാന്‍ സംസാരിക്കുന്നു.

കണ്ണൂര്‍- കണ്ണൂര്‍ എയര്‍പോര്‍ട്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ പരമാവധി യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും വിധം സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പുതുതായി അനുവദിച്ച എംബാര്‍ക്കേഷന്‍ പോയിന്റിന് സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് വിലയിരുത്താന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു മന്ത്രി.
                 ഇതുസംബന്ധിച്ച് ആദ്യ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള പരമാവധി ഹജ്ജ് യാത്രക്കാരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന വിധം ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ കെ.കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.ഷാജിത്, എ.ഡി.എം, കെ.കെ. ദിവാകരന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, വിമാനത്താവള അധികൃതര്‍ തുടങ്ങിയവര്‍ പങ്കൈടുത്തു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News