Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെലിഞ്ഞ സ്ത്രീകൾക്ക് അവഗണന; വിവാഹം കഴിക്കാൻ തടിച്ചികൾക്ക് ഡിമാന്റ്

പൊണ്ണത്തടിയാണ് സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോലെന്ന് മൗറിത്താനിയന്‍ വനിതകള്‍

ജിദ്ദ- ഒരു സ്ത്രീ എത്രത്തോളം പൊണ്ണത്തടിയുള്ളവളാണോ അത്രയും  ജീവിത സൗഭാഗ്യങ്ങള്‍ കൈവരുമെന്ന് വിശ്വസിക്കുന്നവരാണ് മൗറിത്താനിയക്കാർ. അമിത പൊണ്ണത്തടിയുടെ ദൂഷ്യഫലങ്ങളെ ക്കുറിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ലോകമെമ്പാടുമുള്ള സൗന്ദര്യ നിലവാരം മാറിയിട്ടും ഈ രാജ്യത്തെ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാന അളവുകോല്‍ ഇപ്പോഴും പൊണ്ണത്തടിയായി തുടരുകയാണെന്ന് മൗറിത്താനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ അല്‍അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇത് ഇവിടുത്തെ സാമൂഹിക രീതിയാണ്. പൊണ്ണത്തടിയുള്ളവരെ മാത്രമേ സമൂഹം സൗന്ദര്യമുള്ളവരായി പരിഗണിക്കുകയുള്ളൂ. മൗറിത്താനിയന്‍ പുരുഷന്മാര്‍ വിവാഹത്തിന് തെരഞ്ഞെടുക്കുന്നതും അമത വണ്ണമുള്ളവരെയാണ്.
മെലിഞ്ഞ ശരീരമെന്ന യൂറോപ്യന്‍ സ്ത്രീകളുടെ സൗന്ദര്യ സങ്കല്‍പം മൗറിത്താനിയയില്‍ പരിഹാസമാണെന്ന് അദ്ദേഹം തുടര്‍ന്നു. മെലിഞ്ഞ സ്ത്രീ സമൂഹത്തില്‍ അവഗണിക്കപ്പെട്ടവളാണ്. അവളെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാകില്ല. തടിച്ച സ്ത്രീകള്‍ ആഡംബരത്തിന്റെയും സമൃദ്ധിയുടെയും പ്രകടനമാണവര്‍ക്ക്. അതിനാല്‍ ചെറുപ്പം മുതലേ ഇവിടുത്തെ സ്ത്രീകള്‍ തടിച്ചുകൊഴുക്കാനുള്ള വഴികള്‍ തേടും. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന കൊഴുപ്പ് കൂട്ടുന്ന വസ്തുക്കളുടെ പാചകകുറിപ്പുകളും മിശ്രിതങ്ങളും പിന്തുടരുക, ഗുളികകളും നാട്ടുവൈദ്യങ്ങളും സേവിക്കുക തുടങ്ങിയ ഇവരുടെ ശീലമാണ്. പലപ്പോഴും ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുമുണ്ട്.
മൗറിത്താനിയയിലെ സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം തയ്യാറാക്കിയ ഒരു പഠനത്തില്‍ 55% പുരുഷന്മാരും സ്ത്രീകള്‍ക്ക് മെലിഞ്ഞത് ന്യൂനതയായി വിശ്വസിക്കുന്നവരാണ്. 60% സ്ത്രീകളും അമിതവണ്ണം സ്ത്രീത്വത്തിന്റെ പൂര്‍ണതയായി പരിഗണിക്കുന്നു. മെലിഞ്ഞ സ്ത്രീകളേക്കാള്‍ അനുയോജ്യമായ വിവാഹം ലഭിക്കാനുള്ള സാധ്യതയും തടികൂടിയവര്‍ക്കാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News