വടകര-വാലന്റൈന്‍ഡ് ഡേക്ക് പ്രണയിനിക്ക് എന്തു സമ്മാനം നല്‍കുമെന്നാവും കണ്‍ഫ്യൂഷന്‍. ധൈര്യമായി ജ്വല്ലറിയിലേക്ക് തന്നെ കയറിക്കോളൂ. സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് വിലയില്‍ ഇന്നും ഇടിവ്. ഒരുപവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പവന്‍ വില 42000 ന് താഴെ എത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റ വിപണി വില 41,920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ത്തിന്റെ ഇന്നത്തെ വിപണിവില 5240 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.