തിരുവനന്തപുരം : ടൈഫോയ്ഡ് വാക്‌സിന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ടൈഫോയ്ഡിനുള്ള വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ലഭ്യമല്ലാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. 220 രൂപ നല്‍കി പുറത്ത് നിന്ന് വാങ്ങിയാണ് കുത്തിവെപ്പ് നടത്തുന്നത് ഇത് ആളുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമാകുന്നുണ്ട്.