Sorry, you need to enable JavaScript to visit this website.

കോട്ടയം മെഡിക്കല്‍ കോളജില്‍  അഗ്നിബാധ, രോഗികളെ ഒഴിപ്പിച്ചു 

കോട്ടയം- മെഡിക്കല്‍ കോളജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കാന്‍സര്‍ വാര്‍ഡിന് പിന്നിലെ നിര്‍മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് രോഗികളെ പൂര്‍ണമായി മാറ്റി
തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സ് ശ്രമം തുടരുകയാണ്. കോട്ടയത്തുനിന്നുള്ള രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പാലായില്‍നിന്നും ചങ്ങനാശ്ശേരിയില്‍നിന്നുമുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണെമന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച സമയത്ത് 35 തൊഴിലാളികള്‍ കെട്ടിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. തീപിടിച്ച കെട്ടിടം മൂന്നാം വാര്‍ഡിനോടു ചേര്‍ന്നാണുള്ളത്. തീയാളുന്നത് കണ്ടതോടെ ഈ വാര്‍ഡില്‍നിന്ന് ആളുകളെ മാറ്റിയിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണെമന്നാണ് പ്രാഥമിക നിഗമനം.


 

Latest News