മടിക്കേരി- കര്‍ണാടകയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാര്‍ഷിക തൊഴിലാളിയായ രാജു (75), മരുമകന്‍ ചേതന്‍ (18) എന്നിവരാണ് മരിച്ചത്. കേരള അതിര്‍ത്തിയോടു ചേര്‍ന്ന പല്ലേരി ഗ്രാമത്തിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ചേതന്റെ പിതാവ് മധുവിനു കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മധു കുടകിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരു ജില്ലയില്‍നിന്നുള്ള കാര്‍ഷിക തൊഴിലാളികളാണ് ഇവര്‍.
കടുവയെ പിടികൂടുന്നതിനു ശ്രമം തുടങ്ങിയതായി വനം വകുപ്പ് അറിയിച്ചു. പ്രദേശത്ത് വനം വകുപ്പിന്റെ സംഘം ക്യാംപ് ചെയ്യുന്നുണ്ട്.