നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലിടിച്ച് സ്ത്രീ മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു

തിരുവനന്തപുരം: വെഞ്ഞാറമൂട്- പോത്തന്‍കോട് ബൈപ്പാസ് റോഡില്‍ വേളാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി സ്ത്രീ മരിച്ചു. കൊല്ലം ചടയമംഗലം പോരേടം എ കെ മന്‍സിലില്‍ അസീഫ ബീവിയാണ് മരിച്ചത്. കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുകയായിരുന്ന ഭര്‍ത്താവ് അബ്ദുല്‍ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പോകാനാണ് ചടയമംഗലത്ത് നിന്ന് രാവിലെ കുടുംബം കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചത്.  സംഭവം സ്ഥലത്തുവെച്ചുതന്നെ അസീഫ ബീവി മരിച്ചു. വേളാവൂര്‍ ആളുമാനൂര്‍ ഉത്തമത്തില്‍ ഹരിപ്രസാദിന്റെ വീട്ടിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത്. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ മതില്‍ പൂര്‍ണ്ണമായും തകര്‍ന്നു. മറ്റൊരു കാറില്‍ തട്ടിയതിനുശേഷം ആണ് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News