Sorry, you need to enable JavaScript to visit this website.

മരിച്ചതല്ല; കൊന്നതാണ് നയനയെ

തിരുവനന്തപുരം- യുവ സംവിധായിക നയന സൂര്യന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഫോറന്‍സിക് സര്‍ജന്റെ വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തിനു മുന്നിലാണ് ഫോറന്‍സിക് സര്‍ജന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

നയനയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളാണ് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. മുറിവുകള്‍ സ്വയം ഉണ്ടാക്കിയതല്ലെന്നും റിട്ടയേര്‍ഡ് ഫോറന്‍സിക് സര്‍ജന്‍ ഡോ. ശശികല ക്രൈംബ്രാഞ്ച് സംഘത്തോട് വ്യക്തമാക്കി. നയനയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യുകയും സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത സര്‍ജനെ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിളിപ്പിക്കുകയായിരുന്നു. 

നയനയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് ശശികല ക്രൈംബ്രാഞ്ച് സംഘത്തിനു നല്‍കിയതെന്നാണ് സൂചന. കേസ് അന്വേഷിച്ച പോലീസ് രേഖപ്പെടുത്തിയ മൊഴി താന്‍ പറഞ്ഞതല്ലെന്നും അവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മരണദിവസം നയന താമസിച്ചിരുന്ന സ്ഥലത്ത് മറ്റാരുടെയെങ്കിലും സാന്നിധ്യമുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞതിനാലും കൊലപാതകത്തിന്റെ സൂചന ലഭിച്ചതിനാലും താന്‍ മരണം നടന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നുവെന്നും ഡോ. ശശികല വ്യക്തമാക്കി.

Latest News