മലപ്പുറം- കുഞ്ഞിന്റെ മൂത്രം ദേഹത്തുവീണതിന് ഭര്‍ത്താവ് ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മലപ്പുറം വെട്ടിച്ചിറയിലെ സഫാനയാണ് മരിച്ചത്.
ഭര്‍തൃ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സഫാനയെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മൂത്രം ഭര്‍ത്താവിന്റെ ദേഹത്തായതാണ് സംഭവങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും പീഡിപ്പിക്കാറുണ്ടെന്നാണ് സഫാനയുടെ പിതാവ് പറയുന്നത്. യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റേയും ഭര്‍തൃ വീട്ടുകാരുടേയും പീഡനമാണെന്ന സഫാനയുടെ പിതാവ് മുജീബിന്റെ പരാതിയില്‍ ഭര്‍ത്താവ് രണ്ടത്താണി സ്വദേശി അര്‍ഷാദ് അലിയെ കാടാമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.