കല്‍പറ്റ-മാരകയിനം മയക്കുമരുന്നുമായി മലപ്പുറം സ്വദേശികള്‍ പോലീസ് പിടിയില്‍. വെള്ളിമുക്ക് മുന്നിയൂര്‍ സ്വദേശികളായ കൈതകത്ത് പള്ളിയാലില്‍ റാഷിദ് (31), മനമ്മല്‍ മുഹമ്മദ് മഹലൂഫ് (28) എന്നിവരാണ് 49.10 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. കല്‍പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്തുനിന്നു എസ്.ഐ ബിജു ആന്റണിയും സംഘവമാണ് ഇവരെ പിടികൂടിയത്.