മഡ്രീഡ്- റയൽ മഡ്രീഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ബ്രസീലിന്റെ അടുത്ത പരിശീലകനാകാൻ സമ്മതിച്ചുവെന്ന റിപ്പോർട്ടുകൾ ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ നിഷേധിച്ചു. സീസണിന്റെ അവസാനത്തിൽ ബ്രസീലിന്റെ പരിശീലകനാകാൻ 63 കാരനായ ആഞ്ചലോട്ടി സമ്മതം മൂളി എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
ക്ലബ് ഫുട്‌ബോളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ആഞ്ചലോട്ടി ഇതേവരെ ഏതെങ്കിലും ദേശീയ ടീമിന്റെ പരിശീലകനായിട്ടില്ല. അടുത്ത ജൂലൈ മുതൽ 2026 ലോകകപ്പിന്റെ അവസാനം വരെ ബ്രസീൽ പരിശീലകനായി ആഞ്ചലോട്ടി ഉണ്ടാകും എന്നായിരുന്നു വാർത്തകൾ. ബ്രസീൽ ദേശീയ ടീമിന്റെ പുതിയ പരിശീലകൻ റയൽ മഡ്രിഡിന്റെ പരിശീലകൻ ഇറ്റാലിയൻ കാർലോ ആൻസലോട്ടിയാണെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അറിയിച്ചു.