ലണ്ടന്‍- സ്റ്റാര്‍ബക്‌സില്‍നിന്ന് രണ്ട് കപ്പ് കോഫി കുടിച്ചത് ദമ്പതികള്‍ക്ക് വിനയായി, അക്കൗണ്ടില്‍നിന്ന് കമ്പനി ഊറ്റിയത് 4456 ഡോളര്‍. ഇതോടെ ദമ്പതികളുടെ അവധി ആഘോഷ യാത്ര റദ്ദാക്കേണ്ടി വന്നു.
ജെസ്സി ഒ'ഡെല്‍ ഒരു വെന്റി കാരമല്‍ ഫ്രാപ്പൂസിനോയും ഭാര്യ ഡീഡി് ഒരു ഐസ്ഡ് അമേരിക്കാനോയുമാണ് ഓര്‍ഡര്‍ ചെയ്തത്. 10 ഡോളര്‍ ആകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അക്കൗണ്ടില്‍നിന്ന് വന്‍തുക പോയതോടെ ഇരുവരും ഞെട്ടി.
അല്‍പം വൈകിയാണ് ഇരുവരും വിവരം അറിഞ്ഞത്. കാപ്പി കഴിച്ച് പേയ്‌മെന്റ് നടത്തിയ ഉടന്‍ തന്റെ രസീത് പരിശോധിക്കുന്നതില്‍ ജോയ് വീഴ്ച വരുത്തി. തുള്‍സ ഔട്ട്‌ലെറ്റ് 4,456.27 ഡോളര്‍ ഈടാക്കിയ കാര്യം അദ്ദേഹത്തിന് മനസ്സിലായില്ല.
ഒരു മാളില്‍ പെയ്‌മെന്റിനിടെ ഭാര്യ ദീദിയുടെ കാര്‍ഡ് നിരസിക്കപ്പെട്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഭാര്യ ദീദിയുടെ സ്വദേശമായ തായ്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ നീക്കിവെച്ച പണമാണ് നഷ്്ടമായത്.
കോഫി ശൃംഖലയുമായി ദിവസം മുഴുവന്‍ ബന്ധപ്പെട്ടതായി ദമ്പതികള്‍ പറഞ്ഞു. തെറ്റായ രീതിയില്‍ ഈടാക്കിയ പണത്തിന് പകരം ചെക്കുകള്‍ അയക്കുകയാണെന്ന് കമ്പനി പറഞ്ഞു. എന്നാല്‍ ചെക്കുകള്‍ ബൗണ്‍സ് ആയി.
അക്ഷരത്തെറ്റാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് സ്റ്റാര്‍ബക്‌സ് പറയുന്നത്. എന്നാല്‍ ചെറിയ ഓര്‍ഡര്‍ നല്‍കുമ്പോള്‍ ജെസ്സി ഒരു വലിയ ടിപ്പ് നല്‍കിയതാണത്രെ പ്രശ്‌നമായത്. എന്നാല്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നമാണ് അധിക ചാര്‍ജിന് കാരണമായതെന്ന് ജീവനക്കാര്‍ പറയുന്നു. തുള്‍സയിലെ പോലീസില്‍ ജോയ് പരാതി നല്‍കിയിട്ടുണ്ട്.