Sorry, you need to enable JavaScript to visit this website.

അയല്‍വാസിയെ കുത്തിക്കൊന്ന കേസില്‍ ജീവപര്യന്തം

തൊടുപുഴ- സുഹൃത്തായ അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. വണ്ടന്‍മേട് മാലി സ്വദേശി പാല്‍പാണ്ടി (52) യെയാണ് ജീവപര്യന്ത്യം തടവിനും 20000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവിനും ശിക്ഷിച്ച് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍ കെ. എന്‍ ഉത്തരവായി.
2014 ഓഗസ്റ്റ് 27ന് വൈകിട്ട് നാല് മണിയോടെയാണ് കേസിനാസ്പദ സംഭവം. തന്റെ ഭാര്യയെ കുറിച്ച് അനാവശ്യം പറഞ്ഞത് സംബന്ധിച്ച് സുഹൃത്തും അയല്‍വാസിയുമായ വണ്ടന്‍മേട് മാലി രാജേന്ദ്രനുമായി പ്രതി പാല്‍പാണ്ടി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സംഭവ ദിവസം മേലേ മാലി ഭാഗത്ത് വച്ച് ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പാല്‍പ്പാണ്ടി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് രാജേന്ദ്രനെ കുത്തുകയുമായിരുന്നു. ഗുരുതര  പരിക്കേറ്റ രാജേന്ദ്രനെ നാട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പാല്‍പാണ്ടിയെ പിറ്റേദിവസം ഏലത്തോട്ടത്തില്‍ നിന്നും പോലിസ് പിടികൂടി.
കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മനോജ് കുര്യന്‍ ഹാജരായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News