ഗുവാഹത്തി- അസമില്‍ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ സ്ത്രീകളടക്കം 2,666 പേര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത സംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഉത്തരവിട്ടതിന് പിന്നാലെയാണ് വ്യാപക അറസ്റ്റ് ആരംഭിച്ചത്.
ശൈശവ വിവാഹത്തിന്റെ പാരമ്പര്യം ഇതോടെ അവസാനിക്കണമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പൊതുജനങ്ങളോട് പറഞ്ഞു.
ഇതുവരെ 2,666 അറസ്റ്റിലായെന്നും സാമൂഹിക വിപത്തിനെതിരായ മുന്നേറ്റം തുടരുമെന്നും സാമൂഹിക കുറ്റകൃത്യത്തിനെതിരായ പോരാട്ടത്തില്‍ അസമിലെ ജനങ്ങളുടെ പിന്തുണ തേടുകയാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
4,074 ലധികം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിത്.
അറസ്റ്റിലായവരില്‍ 78 സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഗോള്‍പാറയിലെ മാറ്റിയ ട്രാന്‍സിറ്റ് ക്യാമ്പും സില്‍ച്ചാറിലെ ഒരു സ്‌റ്റേഡിയവും താല്‍ക്കാലിക ജയിലുകളാക്കി മാറ്റിയിരിക്കയാണ്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവരും അത്തരം വിവാഹങ്ങള്‍ക്ക് സഹായം നല്‍കി പ്രോത്സാഹിപ്പിച്ചവരുമാണ് അറസ്റ്റിലാകുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)