Sorry, you need to enable JavaScript to visit this website.

തുര്‍ക്കി ഭൂകമ്പം മൂന്ന് ദിവസം മുമ്പ്  കൃത്യമായി പ്രവചിച്ച ഒരാളുണ്ട് 

ഇസ്തംബൂള്‍-തുര്‍ക്കിയേയും സിറിയയേയും നടുക്കിയ ഭൂകമ്പത്തെ പറ്റി ഒരാള്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. അതും മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ്. ഭൂമിയിലെ സീസ്മിക് പ്രവര്‍ത്തനങ്ങളെ പറ്റി പഠനം നടത്തുന്നെന്ന് അവകാശപ്പെടുന്ന ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂബര്‍ബീറ്റ്‌സ് ആണ് പ്രവചനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ടായിരുന്നു.
തെക്ക് - മദ്ധ്യ തുര്‍ക്കിയിലും സിറിയയിലും ഉടനെയോ അല്ലെങ്കില്‍ അധികം വൈകാതെയോ ആറിന് മുകളില്‍ തീവ്രതയിലെ ഭൂകമ്പം പ്രതീക്ഷിക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്. എന്നാല്‍ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ കൃത്യതയില്ലാത്തതാണെന്നും അശാസ്ത്രീയമായി പ്രവചനങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തെ ഗവേഷകര്‍ അംഗീകരിച്ചിട്ടില്ലെന്നും ചിലര്‍ ആക്ഷേപമുന്നയിക്കുന്നുണ്ട്.
ഇന്ത്യന്‍ സമയം രാവിലെ 6.47ഓടെയായിരുന്നു (തുര്‍ക്കിയിലെ പ്രാദേശിക സമയം പുലര്‍ച്ചെ 4.17) റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ആദ്യ ഭൂകമ്പം. മിക്കവരും ഉറക്കത്തിലാണ് ദുരന്തത്തിനിരയായത്. മരണസംഖ്യ ഉയരാനും കാരണമിതാണ്.
രണ്ടു മണിക്കൂറിനുള്ളില്‍ 40ലേറെ തുടര്‍ ചലനങ്ങളുണ്ടായി. ഇന്ത്യന്‍ സമയം വൈകിട്ട് 3.54നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയിലെ രണ്ടാമത്തെ ഭൂചലനം. മൂന്നാമത് 6.0വും രേഖപ്പെടുത്തി. ഇറാക്ക്, ലെബനന്‍, സൈപ്രസ്, ഇസ്രായില്‍ എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലുള്ളവരോട് കരുതിയിരുന്നോളാനും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതായാലും ഡച്ച ഗവേഷകന്റെ മുന്നറിയിപ്പ് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 

            

Latest News