ന്യൂദല്‍ഹി- ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. ബിഹാറില്‍ നിന്നുള്ള വിഭവങ്ങളാണ് മെനുവില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമേഹ രോഗമുള്ള യാത്രക്കാര്‍ക്ക് അതിനനുസരിച്ചും ഭക്ഷണം ലഭിക്കും.ലിറ്റിചോക, കിച്ച്ഡി, പോഹ, ഉപ്മ, ഇഡ്ലിസാമ്പാര്‍, വടാ പാവ് എന്നിങ്ങനെ നിരവധി ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാംസഭുക്കുകള്‍ക്കായി മുട്ട, മത്സ്യം, ചിക്കന്‍ എന്നിവയും ലഭ്യമാണ്. പ്രമേഹ രോഗികള്‍ക്ക് വേണ്ടി പുഴുങ്ങിയ പച്ചക്കറികള്‍, ഓട്ട്സും പാലും, ഗോതമ്പ് ബ്രെഡ്, ജോവര്‍, ബാജ്ര, റാഗി, സമ എന്നിവ കൊണ്ടുണ്ടാക്കിയ റൊട്ടികളും ലഭിക്കും.
ലിറ്റിചോക്കയ്ക്കും കിച്ച്ടിക്കും 50 രൂപ വീതമാണ് വില. ഇഡ്ലിസാമ്പാറിന് 20 രൂപയും ഉപ്മാവിനും പോഹയ്ക്കും 30 രൂപ വീതവുമാണ് വില വരുന്നത്. ഒരു ഗ്ലാസ് പാലിന് 20 രൂപ ഈടാക്കും. ഒരു പ്ലേറ്റ് ആലൂ ചാപ്പിന് 40 രപയും, രാജ്മാ ചാവലിന് 50 രൂപയും പാവ് ഭാജിക്ക് 50 രൂപയുമാണ് വില വരുന്നത്. ചിക്കന്‍ സാന്‍ഡ്വിച്ചിന് 50 രൂപയും ഫിഷ് കട്ട്ലെറ്റിന് 100 രൂപയും ചിക്കന്‍ കറിക്കും മീന്‍ കറിക്കും 100 രൂപ വീതവുമാണ് വില. മധുരം ഇഷ്ടമുള്ളവര്‍ക്ക് ജലേബിയും ഗുലാബ് ജാമുനും ലഭിക്കും. രണ്ടിനും 20 രൂപ വീതമാണ് വില വരിക.