Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നേതാവെന്നത് സ്ഥാനപ്പേരല്ല -എം.വി. ഗോവിന്ദൻ മാസ്റ്റർ

എ.പി. വർക്കിയുടെ 21-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനവും കെയർ ഹോമിന്റെ ശിലാസ്ഥാപനവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. നിർവഹിക്കുന്നു.

കൊച്ചി- നേതാവെന്നത് ഒരു പേരിന്റെ വലതുഭാഗത്ത് എഴുതി ചേർക്കുന്ന വെറുമൊരു സ്ഥാനപ്പേരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. 
ഒരു ജീവിത കാലം മുഴുവൻ നടത്തിയ പ്രവർത്തനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി മറ്റു മനുഷ്യരുടെ മനസ്സിൽ ഉൽപ്പാദിപ്പിക്കുന്ന അവബോധമാണ് നേതാവ് എന്ന സ്ഥാനം. 
ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിൽ നടന്ന എ.പി.വർക്കിയുടെ 21-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനവും കെയർ ഹോമിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയ്യിൽ ഒരിക്കലും കറ പുരളാതെ ജീവിതം മുഴുവൻ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി എരിഞ്ഞു തീർന്ന്, ഈ നാടിനെ രൂപപ്പെടുത്തുന്നതിൽ നിർണായകമായി മാറി എ.പി എന്ന രണ്ടക്ഷരം കൊണ്ട് ജനഹൃദയങ്ങിൽ സ്ഥാപനം പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 
സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആശുപത്രി ചെയർമാൻ പി.ആർ.മുരളീധരൻ സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന സമിതിയംഗങ്ങളായ എസ്. ശർമ്മ, ഗോപി കോട്ടമുറിയ്ക്കൽ, എസ്. സതീഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. അനിൽകുമാർ എന്നിവരും സംസാരിച്ചു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകുന്ന രണ്ട് ഡയാലിസിസ് മെഷീനുകൾ ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ ചടങ്ങിൽ കൈമാറി. ആശുപത്രി വാർഷിക റിപ്പോർട്ട് സെക്രട്ടറി എം.ജി. രാമചന്ദ്രനും കാത്ത് ലാബിന്റെ രണ്ടാം വാർഷിക റിപ്പോർട്ട് ഡോ. സജി സുബ്രമഹ്ണ്യവും അവതരിപ്പിച്ചു.
10 വർഷം പൂർത്തിയാക്കിയ ഡോക്ടർമാരെ ആശുപത്രി ട്രഷറർ ടി.സി. ഷിബുവും 20 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ പിറവം നഗരസഭ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പും ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം ജില്ലാ പഞ്ചായത്തംഗം അനിത അനിൽ നിർവഹിച്ചു. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, മണീട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, എടക്കാട്ട് വയൽ ഗ്രാമപ്പഞ്ചായത്ത് അംഗവും ആശുപത്രി ഡയറക്ടറുമായ ജെസി പീറ്റർ, ആശുപത്രി ഡയറക്ടർമാരായ പി.ബി. രതീഷ്, പി. വാസുദേവൻ, സി.കെ. റെജി, എച്ച്.ആർ ജനറൽ മാനേജർ പി.ആർ. മനോജ്കുമാർ, വെൽകെയർ നേഴ്‌സിംഗ് കോളജ് പ്രിൻസിപ്പാൾ പ്രൊഫ. രേണു സൂസൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. എ.പി. വർക്കി അനുസ്മരണത്തിന്റെ ഭാഗമായി ആശുപത്രിയുടെ നേതൃത്വത്തിൽ രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. 
എടക്കാട്ട് വയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു ശേഷം ഡോക്ടർമാരും ജീവനക്കാരും ചേർന്ന് കലാസന്ധ്യയും അവതരിപ്പിച്ചു. ചലച്ചിത്ര താരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു.

Latest News