ന്യൂദൽഹി-ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയർവേയ്‌സ് അവരുടെ 25ാം വാർഷികം പ്രമാണിച്ച് ഒരു കുടുംബത്തിൽ നിന്ന് രണ്ടു പേർക്കു വീതം സൗജന്യ ടിക്കറ്റുകൾ നൽകുന്നവെന്ന സന്ദേശം വാട്‌സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതു വ്യാജമാണെന്നും ഇങ്ങനെ ഒരു ഓഫർ അവതരിപ്പിച്ചിട്ടില്ലെന്നും ജെറ്റ് എയർവേയ്‌സ് വ്യക്തമാക്കി. ഇത്തരം വ്യാജ വാർത്താ പ്രചാരണങ്ങളിൽ വീഴരുതെന്ന് ജെറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ജെറ്റ് എയർവേയ്‌സിന്റേതെന്ന് തോന്നിപ്പിക്കുന്ന വെബ് ലിങ്ക് സഹിതമാണ് വ്യാജ ഫ്രീ ടിക്കറ്റ് വാർത്ത് പ്രചരിച്ചത്. സൂക്ഷിച്ചു നോക്കിയാൽ ഈ വെബ്‌സൈറ്റിന്റെ പേരിൽ ജെറ്റ് എയർവേയ്‌സ് എന്നത് സ്‌പെല്ലിങ് തിരുത്തിയാണ് നൽകിയിരിക്കുന്നതെന്നും കാണാം.