ജിദ്ദ- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ ഉംറ കർമ്മത്തിനിടെ പ്രദർശിപ്പിച്ച ഇന്ത്യക്കാരനായ യുവാവ് കുടുങ്ങി. മക്കയിലെ വിശുദ്ധ കബയിൽ പ്ലക്കാർഡ് പ്രദർശിപ്പിച്ചതിന് മധ്യപ്രദേശിലെ ഝാൻസിക്ക് സമീപമുള്ള നിവാരി ജില്ലയിലുള്ള റാസ കദ്രി (26)യാണ് കുരുക്കിലായത്. വിശുദ്ധ കഅ്ബയുടെ പശ്ചാത്തലത്തിൽ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്ന പ്ലക്കാർഡും പിടിച്ച് അദ്ദേഹം ഫോട്ടോയെടുക്കുകയായിരുന്നു. ഇത് സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിച്ചു. രണ്ടു ദിവസത്തിന് ശേഷം, മധ്യപ്രദേശിൽ നിന്നുള്ള മറ്റ് തീർത്ഥാടകർക്കൊപ്പം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.
ഇസ്ലാമിക പുണ്യസ്ഥലങ്ങൾ ഉൾപ്പെടെ സൗദി അറേബ്യയിൽ ഏതെങ്കിലും തരത്തിലുള്ള പതാകയും പ്ലക്കാർഡും പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഹറം പ്രദേശത്തിനകത്ത് ഒരു തരത്തിലുള്ള പതാകയും പ്രദർശിപ്പിക്കരുതെന്നും നിലത്ത് കാണുന്ന വസ്തുക്കൾ എടുക്കരുതെന്നും ഇന്ത്യൻ കോൺസുലേറ്റ് തീർത്ഥാടകരോട് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
(ഇന്ത്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് മാധ്യമമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.)