ന്യൂദൽഹി- ഹരിയാനയിലെ നൂഗ് ജില്ലയിൽ റോഹിംഗ്യൻ അഭയാർഥികളുടെ കുടിലുകൾ കത്തി നശിച്ചു. 187 റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്ന ക്യാമ്പിലെ കുടിലുകൾ പൂർണമായും കത്തിച്ചാമ്പലായി. 57 കുടിലുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോൾ ഇവിടെ അഭയാർഥികളുണ്ടായിരുന്നില്ല. എസ്.പി ഓഫീസിൽ വിരലടയാളം കൊടുക്കാൻ വേണ്ടി പോയതായിരുന്നു അഭയാർഥികൾ. തീപ്പിടിത്തത്തിന് പിന്നിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായി അഭയാർഥികൾ ആരോപിച്ചു. ആറ് ക്യാമ്പുകളിലായി 13,000ത്തോളം അഭയാർഥികളാണുള്ളത്. 360 കുടുംബങ്ങൾക്കാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.