ന്യൂദല്‍ഹി- കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രധാനമന്ത്രിയെ നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കാന്‍ ഇന്നു രാവിലെ ദല്‍ഹിയിലെത്തി. രാഷ്ട്രീയ വടംവലികള്‍ക്കൊടുവില്‍ ബിജെപിയെ പിന്തള്ളി മുഖ്യമന്ത്രിയായ ശേഷം കുമാരസ്വാമിയുടെ ആദ്യ ഔദ്യോഗിക യാത്രയാണിത്. രാജ്ഘട്ടും സന്ദര്‍ശിക്കും. റെയില്‍, കല്‍ക്കരി മന്ത്രി പിയൂഷ് ഗോയലിനേയും കുമാരസ്വാമി കാണും. കര്‍ണാടകയിലെ താപ വൈദ്യുത നിലയങ്ങളിലേക്ക് കൂടുതല്‍ കല്‍ക്കരി ആവശ്യപ്പെടും.
മന്ത്രിമാര്‍ക്കിടയിലെ വകുപ്പു വിഭജനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായും കുമാരസ്വാമി ചര്‍ച്ച നടത്തും.