ന്യൂദല്‍ഹി- ഹജ് നയത്തില്‍ കാതലായ മാറ്റവുമായി കേന്ദ്രം. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവയെ പുറപ്പെടല്‍ കേന്ദ്രങ്ങളാക്കി നിശ്ചയിച്ചു. ഇതോടെ ഹാജിമാരുടെ യാത്രാബുദ്ധിമുട്ട് നല്ല രീതിയില്‍ കുറയും.
വിഐപി ക്വാട്ട ഒഴിവാക്കി. ആകെയുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 ആക്കിയിട്ടുണ്ട്. ഹജ് തീര്‍ഥാടകര്‍ക്ക് അപേക്ഷിക്കുമ്പോള്‍ രണ്ടു പോയിന്റുകള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കാനും സൗകര്യമുണ്ടാകും. 300 രൂപയുടെ ഹജ് അപേക്ഷാ ഫീസ് ഒഴിവാക്കി.
ഹജ് അപേക്ഷകര്‍ക്ക് അടുത്തുള്ള വിമാനത്താവളത്തില്‍നിന്നു യാത്രയ്ക്ക് അവസരമൊരുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഹജിന്റെ യാത്രച്ചെലവ് വര്‍ധിച്ചു. ഏറ്റവുമടുത്ത വിമാനത്താവളത്തില്‍ പുറപ്പെടല്‍ പോയിന്റ് നല്‍കുന്നതോടെ നിരക്ക് കുറക്കാനാകും.