മൂന്നാര്‍- ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠന ക്യാമ്പിന് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. 40 കുട്ടികളും രണ്ട് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.
മറയൂര്‍-മൂന്നാര്‍ റൂട്ടിലെ തലയാറില്‍ വെച്ചാണ് സംഭവം. എന്താണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്ന് വ്യക്തമല്ല. പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബസിനാണ് തീപ്പിടിച്ചത്.