ശ്രീനഗര്‍- ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഞായറാഴ്ച രാത്രി വൈകിയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. റമദാനില്‍ കശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണിത്.
പുല്‍വാമ കാകപോറയിലുള്ള 50 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാനും പ്രദേശവാസി ബിലാല്‍ അഹ്്മദിനും വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭീകരാക്രമണത്തെ തുടര്‍ന്ന് പുല്‍വാമയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയതായി സൈന്യം അവകാശപ്പെട്ടു.