തിരുവനന്തപുരം : ഗുണ്ടകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 2069 ഗുണ്ടകള്‍ പിടിയിലായി. ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരത്താണ് പിടിയിലായിരിക്കുന്നത്. 294 ഗുണ്ടകളെയാണ് തലസ്ഥാനത്ത് നിന്നും പിടികൂടിയിരിക്കുന്നത്. കൊല്ലത്ത് നിന്നും 261 പേരും കണ്ണൂരില്‍ നിന്നും 257 പേരും കോഴിക്കോട് നിന്നും 216 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
'ഓപ്പറേഷന്‍ ആഗ്' എന്ന പേരിലാണ് ഗുണ്ടകള്‍ക്കെതിരെ പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവില്‍ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തര്‍ സംസ്ഥാന മോഷ്ടാവ് ജാഫര്‍, മധു എന്നിവരെല്ലാം തിരുവനന്തപുരത്ത് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം റൂറലില്‍ 181 പേര്‍ പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി. കോഴിക്കോട് നഗരത്തില്‍ നടത്തിയ റെയിഡില്‍ വ്യാപക പരിശോധയില്‍ അറസ്റ്റിലായവരില്‍ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്. മാറാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെയും പൊലീസ് പിടികൂടി. തൃശ്ശൂര്‍ റൂറലില്‍ 92 പേരെ കരുതല്‍ തടങ്കലിലാക്കി. വാറണ്ട് പ്രതികളില്‍ 37 പേരെ കസ്റ്റഡിയിലെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)